“എന്ത് പറ്റി…?? ആരായിരുന്നു വിളിച്ചത്….?”
“അപർണയായിരുന്നു…. “
അത് കേട്ടതും ഉള്ളിന്റെ ഉള്ളില് എന്തോ ഒരു വിങ്ങല്……
എന്നാലും അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ ഡോക്ടറോഡായി ചോദിച്ചു….
” ആ കുട്ടി എന്താ പറഞ്ഞത്….. “
” അവള് ഒരാഴ്ചയ്ക്കുള്ളിൽ ഇങ്ങോട്ടേക്ക്……”
ഡോക്ടറ് അത് പറഞ് പൂർത്തിയാക്കും മുമ്പ് അമ്മ അങ്ങോട്ടേക്ക് വന്നു……
“മോനെ ശ്രീക്കുട്ടാ…. “
“എന്തമ്മേ….??”
“മോനെ നമുക്കൊന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വരെ പോകണം….. കഴിയുമെങ്കിൽ നാളെ തന്നെ….”
” എന്തിനാമ്മേ ഇത്ര ധൃതിവെച്ച് ക്ഷേത്രത്തിലേക്ക്…… “
“മോനെ അമ്മയ്ക്കെന്തോ പേടിയാകുവാ….. എന്തൊക്കയോ നഷ്ടപ്പെടാൻ പോകുന്നോന്നൊരു തോന്നല്……. “
അത് കേട്ടതും ഇടം കണ്ണാലെ ഡോക്ടറെന്നെ പാളിയൊന്ന് നോക്കി………
ഡോക്ടറാദ്യം പറഞ്ഞ് പൂർത്തിയാക്കാതെ പോയ വാചകത്തിന്റെ പൂർണ്ണരൂപം തേടി ഒരു ശില കണക്കെ നിൽക്കുകയായിരുന്നു ഞാനപ്പോൾ…….
“മോന്റെയും വേണിമോളുടെയും വിവാഹം തടസ്സങ്ങളൊന്നും കൂടാതെ നടക്കാനായിട്ട് അമ്മ ഗുരുവായൂര് ഒരു നേർച്ച നേർന്നിരുന്നു…..േമാന്റെയും വേണിമോളുടെയും പേരില് വെണ്ണ കൊണ്ടൊരു തുലാഭാരം…….. അത് എത്രയും വേഗന്ന് നടത്തണം…… “
” നടത്താമ്മേ…..”
“നാളെ തന്നെ നടത്തണം…… രണ്ടാളും ഒരു ഒഴിവു കഴിവുകളും പറയാൻ നിൽക്കണ്ട….. “
” നമുക്ക് നാളെ തന്നെ പോകാമ്മേ……”
അപ്രതീക്ഷിതമായ് ഞാനും ഡോക്ടറും ഒന്നിച്ചായിരുന്നു അത് പറഞ്ഞത്….. പെട്ടന്ന് ഞങ്ങള് രണ്ടാളും മുഖത്തോട് മുഖം നോക്കി….. കണ്ണുകൾ തമ്മിലുടക്കി… പെട്ടന്ന് ഞാനാ നോട്ടം പിൻവലിച്ച് ശ്രദ്ധ മറ്റെങ്ങോട്ടേക്കോ തിരിച്ചു……..
” എന്നാ മക്കള് രണ്ടാളും ചെന്ന് കിടന്നോ….. നാളെ കാലത്തേ എണിക്കാനുള്ളതല്ലേ….. “
ഞാനും ഡോക്ടറും മുകളിലേക്കുള്ള കോണിപ്പടി കയറി……
ബെഡിന്റെ ഓരം ചേർന്ന് ഞാൻ കിടന്നു……
ഡോക്ടറെന്നെ ഇടറിയ ശബ്ദത്താൽ വിളിച്ചു…..
“വേണീ….. “
“എന്താ ഡോക്ടർ “
“അപർണ വരുന്നു ഒരാഴ്ച കഴിഞ്ഞ്…… അതിനിടയിൽ ഡൈവോഴ്സിന്റെ പേപ്പറുകളെല്ലാം ശരിയാക്കണമെന്ന്….. “
വിറയാർന്ന ശബ്ദത്തിൽ ഡോക്ടത് പറയുമ്പോൾ വാക്കുകൾ മുറിഞ്ഞ് മുറിഞ് പോകുന്നുണ്ടായിരുന്നു…….
അത് കേട്ടതും ചങ്കിലേക്ക് തീക്കനല് കോരിയിട്ട അവസ്ഥയായിരുന്നു എനിക്ക്…. ഒരു നിമിഷം എനിക്ക് ചുറ്റുമുള്ളതെല്ലാം കറങ്ങുന്നത് പോലൊരവസ്ഥ……
കഴുത്തിൽ കിടന്ന താലിയിലേക്കെന്റെ വിരലുകൾ നീണ്ടു
” ഡോക്ടർക്ക് ഉറക്കം വരുന്നുണ്ടേൽ ലൈറ്റ് ഓഫ് ചെയ്തിട്ട് കയറി കിടക്കാൻ നോക്ക്….. എനിക്കുറക്കം വരുന്നു…… ഏത് നേരവും വേണീ വേണീന്ന് വിളിച്ച് പിന്നാലെ ശല്യം ചെയ്യാനായിട്ട് വന്നോളും….. “
” ഞാൻ കിടന്നോളാം….. പക്ഷേ താനെന്റെ ഒരേയൊരു ചോദ്യത്തിനുത്തരം നൽകണം…. അത് കിട്ടിയാൽ ഞാൻ കിടന്നോളാം പിന്നെ തന്നെ വിളിച്ച് ബുദ്ധിമുട്ടിക്കാനും വരില്ല……”
ഞാനൊന്ന് അമർത്തി മൂളുക മാത്രം ചെയ്തു………
“അപർണ വരുന്നെന്ന് അറിഞ്ഞപ്പോൾ തനിക്കൊരു വിഷമവും തോന്നിയില്ല…..? അച്ഛനെയും അമ്മയെയും എന്നെയും ഈ വീടും ഒക്കെ വിട്ടിട്ട് പോകാൻ തനിക്കിനി പറ്റുവോ……. “
“ഞാനെന്തിന് വിഷമിക്കണം…. എനിക്ക് യാതൊരു വിധ വിഷമവും ഇല്ല…… ഇല്ല….. ഇല്ല “
“മതി… എന്റെ ചോദ്യത്തിനുള്ള ഉത്തരമെനിക്ക് കിട്ടി കഴിഞ്ഞു……. ചുണ്ടുകൾ കൊണ്ട് കള്ളം പറയാം പക്ഷേ കണ്ണുകൾക്കത് കണ്ടു നിൽക്കാനായില്ലെന്ന് വരും…………… താനാ കണ്ണു തുടച്ചിട്ട് കിടന്നോ.. ഞാനിനി ഒന്നും ചോദിക്കാൻ വരില്ല… ഗുഡ് നൈറ്റ്….. “
ഒന്നും മിണ്ടാതെ ഞാൻ തലയിണയിലേക്ക് മുഖമർത്തി….. കുറച്ചു കഴിഞ്ഞപ്പോൾ മുറിയിലെ ലൈറ്റ് ഓഫായിരുന്നു…..
പകൽ വെളിച്ചത്തിൽ ഞാനണിഞ്ഞ സന്തോഷത്തിന്റെ മുഖം മൂടി വലിച്ചു കീറി ഇരുട്ടിന്റെ കുപ്പിനു മറവിൽ അതത്രയും കണ്ണീർമഴയായ് പെയ്തൊഴിഞ്ഞു……
കഴുത്തിൽ ചുറ്റി പിണഞ് കിടക്കുന്ന താലിമാലയിലെ താലിയെ ഞാൻ ഉള്ളംകൈയ്യിലേക്ക് ചേർത്തു….. എന്നിട്ട് മെല്ലെ അതിലേക്ക് ചുണ്ടു ചേർത്തു…. എന്റെ കണ്ണുനീർ തുള്ളികൾ അതിലൂടെ ഒഴുകിയിറങ്ങി…..
ഉറക്കം വരാത്ത ആ രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ഞാനൊന്ന് മയങ്ങി….. ഉറക്കം തെളിയുമ്പോൾ മുറിയിൽ വെട്ടം ഉണ്ടായിരുന്നു…..
തലയിണയ്ക്കടിയിലിരുന്ന ഫോണിലേക്കെന്റെ കൈകൾ നീണ്ടു… സമയം 2 മണി…..
ഡോക്ടറാ സമയം മുറിയിലെ ജനവാതിലിലൂടെ പുറത്തേക്ക് കണ്ണ് നട്ട് നിൽക്കുകയായിരുന്നു….
ഞാൻ അടുത്ത് ചെന്ന് പതിയെ വിളിച്ചു….
” ശ്രീ…. “
“എന്താടോ…?”
“ഉറങ്ങിയില്ലേ….?”
” കിടന്നിട്ട് ഉറക്കം വരുന്നില്ലടോ…. “
പിന്നെ കുറേ നേരത്തേക്ക് ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി നിന്നു…..
“തനിക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ പോയി കിടന്നോ… ഇങ്ങനെ നിന്ന് ബുദ്ദിമുട്ടണമെന്നില്ല…. പിന്നെ, വേണീന്ന് വിളിച്ച് പിന്നാലെ വന്ന് ശല്യം ചെയ്യാൻ ഞാൻ ഇനി വരില്ല “
എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു ഡോക്ടറത് പറഞ്ഞ് നിർത്തിയത്
“എനിക്ക് സംസാരിക്കണം…..!”
“അപർണ……. ഇന്ന് വരെ ഞാനാ കുട്ടിയെ കണ്ടിട്ടില്ല പക്ഷേ ഡോക്ടറെ മൂന്നാലു വർഷം കൊണ്ട് ആത്മാർത്ഥമായ് സ്നേഹിക്കുന്നുണ്ട് ആ കുട്ടി….. അവളുടെ സ്ഥാനത്തേക്ക് ഒരിക്കലും ഞാൻ….. അത് ശരിയാവില്ല ഡോക്ടർ……”
” എന്ത് കൊണ്ട് ശരിയാവില്ലെന്നാ താൻ പറയുന്നത്….”
“ഒരത്യാവശ്യ സമയത്ത് എനിക്കെന്റെ ലക്ഷ്യസ്ഥാനത്തേക്ക് വേഗന്ന് എത്തിച്ചേരാൻ നിങ്ങളുടെ കാറിന് കൈ കാണിക്കേണ്ടി വന്നു…. എന്ന് വെച്ച് ദീർഘദൂരം ആ വാഹനത്തിൽ നിങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ എനിക്കാകുമോ ………? ഇല്ല…..
ഒരുപാട് പേരുടെ സന്തോഷത്തിന് കാരണമാകണമെന്നാ ഞാൻ ആഗ്രഹിക്കുന്നത്…. ആ ഞാൻ തന്നെ മറ്റൊരു പെൺകുട്ടിയുടെ കണ്ണീര് വീഴ്ത്തിയിട്ട് ഈ ജീവിതം നേടിയടുക്കാൻ ശ്രമിച്ചാൽ എങ്ങനാ…..”
ഡോക്ടറൊന്നും മിണ്ടാതെ നിൽക്കുകയാണ് ഞാൻ വീണ്ടും തുടർന്നു…..
” ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളുടെ ആയുസ് മാത്രമേ എനിക്കി വീട്ടിൽ ഉള്ളു……. അത്രയും ദിവസമെങ്കിലും അച്ഛനും അമ്മയ്ക്കും ഡോക്ടർക്കുമൊപ്പം സന്തോഷത്തോടെ എനിക്കീ വീട്ടിൽ ജീവിക്കണം…. പഴയ കൃഷ്ണവേണിയായിട്ട്……..”
ഡോക്ടറെന്നെ നോക്കി പുഞ്ചിരിക്കാൻ ഒരു പാഴ്ശ്രമം നടത്തി…..
” എന്നാൽ ഡോക്ടർ സാറ് ചെന്ന് കിടന്നേ… രാവിലെ എഴുനേക്കണ്ടതല്ലേ…..”
എന്ന് പറഞ് ബെഡ്ഡിന്റെ അങ്ങേ കോണിലേക്ക് നീങ്ങി ഞാനും കിടന്നു….
രാവിലെ 5 മണിയായപ്പോ എണീറ്റു…. കുളിച്ചു…. അമ്പലത്തിലേക്കായത് കൊണ്ട് ഒരു സെറ്റ് സാരിയെടുത്ത് ഉടുത്തു……. ഡോക്ടറപ്പോഴും നല്ല ഉറക്കമായിരുന്നു…..
മുടിത്തുമ്പിൽ നിന്ന് ഊർന്നിറങ്ങുന്ന വെള്ളതുള്ളികൾ എന്റെ കണ്ണീരിനു സമമായിരുന്നു….. ഒരു അവസാനമില്ലാതെ അവ വീണ്ടും വീണ് കൊണ്ടേയിരുന്നു….
തോർത്തെടുത്ത് ഞാൻ പതിയെ തലയിലേക്ക് ചുറ്റി….
അടുക്കളയിൽ ചെന്ന് ചായ ഉണ്ടാക്കി അച്ഛനും അമ്മയ്ക്കും കൊടുത്തു…. എന്നിട്ട് ഡോക്ടർക്കുള്ള ചായയുമായി നേരെ മുറിയിലേക്ക് നടന്നു……
ചായ കപ്പ് ടേബിളിൽ വച്ച് ഡോക്ടർ ടെ മുഖത്തേക്ക് നോക്കി കുറേ നേരം ഞാനാ ബെഡ്ഡിന്റെ ഓരം ചേർന്നിരുന്നു…….
ഡോക്ടർ ടെനെറ്റിയിലേക്ക് വീണു കിടന്നിരുന്ന ചെമ്പൻമുടിയിഴകളെ വകഞ്ഞു മാറ്റി പതിയെ ഞാനെന്റെ വിരലുകൾ ആ നെറ്റിയിലൂടെ ഓടിച്ചു…..
മനസ്സ് കൊണ്ട് ഒരായിരം വട്ടം ഡോക്ടറെ വിഷമിപ്പിച്ചതിന് മാപ്പ് ചോദിച്ചു….
പതിയെ എഴുനേറ്റ് തിരികെ നടക്കാനാഞപ്പോൾ പിന്നിൽ നിന്ന് ഡോക്ടറുടെ കൈകൾ എന്റെ വിരലുകളെ മുറുകെ പിടിക്കുന്നുണ്ടായിരുന്നു….. ആ ഒരു നിമിഷം എന്റെ മനസ്സിലൂടെ മിന്നി മാഞ് പോയ ഭാവം എന്താണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു…
ഡോക്ടറപ്പോഴേക്കും കൈയ്യിലെ പിടുത്തം വിടാതെ തന്നെ ബെഡിലേക്ക് എണീറ്റിരുന്നു….
ഞാനും ബെഡിന്റെ ഓരം ചേർന്നിരുന്നു…. ചമ്മലും വിഷമവും കാരണം ഡോക്ടർ ടെ മുഖത്തേക്ക് പോലും നോക്കാൻ കഴിയാതെ എന്റെ മുഖം താഴേക്ക് താഴ്ന്നിരുന്നു…..
ഡോക്ടറെന്തേലും ചോദിക്കാൻ തുടങ്ങും മുമ്പ് രണ്ടു കൈകളും മുഖത്തേക്കമർത്തി
ഡോക്ടറെന്റെ കൈകൾ ബലമായ് പിടിച്ചു മാറ്റാനൊരു ശ്രമം നടത്തിയപ്പോഴേക്കും ഞാൽ ഡോക്ടറുടെ ചുമലിലേക്ക് മുഖം പൂഴ്ത്തി ഏങ്ങലിടിച്ചു കരഞ്ഞു…
കരയാതടോന്ന് പറഞ്ഞ് ഡോക്ടന്റെ പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു…..
എത്ര നേരം ആ ഇരുപ്പ് ഇരുന്നെന്ന് എനിക്ക് തന്നെ ബോധ്യം ഉണ്ടായിരുന്നില്ല….
“വേണി മോളെ …… രണ്ടാളും ഒരുങ്ങിയോ…..”
” ഇപ്പോ വരാമ്മേ ….. “
അമ്മ വാതിലിൽ തട്ടി വിളിച്ചപ്പോഴായിരുന്നു ഞാൻ ഡോക്ടറുടെ തോളിൽ നിന്ന് മുഖമടർത്തി മാറ്റിയത്…
വേഗന്ന് തന്നെ ഡോക്ടറും കുളിച്ച് വേഷം മാറി ഞങ്ങള് രണ്ടാളും ഒന്നിച്ച് താഴേക്കിറങ്ങി ചെന്നു… ഞങ്ങളെയും കാത്ത് അച്ഛനും അമ്മയും താഴെ സോഫായിൽ ഇരിപ്പുണ്ടായിരുന്നു…..
ഞങ്ങളെ കണ്ടപാടെ അമ്മ എന്നോടായ് ചോദിക്കുന്നുണ്ടായിരുന്നു
” മോള് പൊട്ട് വയ്ക്കാൻ മറന്നോ…. “
ഞാൻ പതിയെ പുരികത്തിനിടയിലേക്ക് വിരൽ ചേർത്തു…
” ഇല്ലല്ലോ…. “
“കല്യാണം കഴിഞ്ഞ പെൺകുട്ട്യോള് മുടങ്ങാതെ സിന്ദൂരം തൊടണം…. ഞാനുദ്ദേശിച്ചത് ആപൊട്ടാ… സാരല്ല… സിന്ദൂരചെപ്പ് അമ്മയെടുത്തിട്ട് വരാം…..”
അതും പറഞ് അമ്മ അമ്മയുടെ മുറിയിലേക്ക് നടന്നു….
കൈയ്യിലൊരു സിന്ദൂരചെപ്പുമായ് അമ്മ തിരികെയെത്തി….
” ശ്രീക്കുട്ടാ ഇത് വേണിമോൾക്കൊന്ന് തൊട്ടു കൊടുക്കു….”
ഒരു നിമിഷം ഞാനും ഡോക്ടറും പരസ്പരം മുഖത്തോട് മുഖം നോക്കി….
അമ്മയുടെ കൈയ്യിലെ സിന്ദൂരചെപ്പിൽ നിന്ന് ഒരു നുള്ള് സിന്ദൂരമെടുത്ത് ഡോക്ടറെന്റെ നെറുകിൽ തൊട്ടു…. കഴുത്തിൽ കിടന്ന നീളൻ താലിയിൽ വിരൽ ചേർത്ത് ഒരു നിമിഷം ഞാൻ കണ്ണുകളിറുക്കിയടച്ച് നിന്നു….
കാറിന്റെ മുൻസീറ്റിൽ ഡോക്ടർക്കൊപ്പം ഞാനും ഇരുന്നു…. കുറയധികം ദൂരം വണ്ടി മുൻപോട്ട് പോയിട്ടും ആരും ഒന്നും മിണ്ടുന്നില്ല….
മൗനത്തെ ഭേദിച്ച് അമ്മയായിരുന്നു സംസാരിച്ച് തുടങ്ങിയത്….
“രണ്ടാൾക്കും ഇന്ന് ജോലിക്ക് പോകാൻ പറ്റാത്തത് കൊണ്ട് അമ്മയോട് ദേഷ്യം ഉണ്ടോ…. “
“ഇല്ലമ്മേ…..”
ചിരിച്ചോണ്ടായിരുന്നു ഞാനത് പറഞ്ഞത്…..
കുറേ നേരത്തെ നീണ്ട യാത്രക്കൊടുവിൽ ഞങ്ങള് ഗുരുവായൂരപ്പന്റെ മണ്ണിലെത്തി ചേർന്നു
കാറ് പാർക്കിംഗ് ഏരിയയിലിട്ട് ചെരുപ്പും ഊരി കാറിലിട്ട് ഞങ്ങള് മുൻമ്പോട്ടേക്ക് നടന്നു….
കണ്ണനു മുൻമ്പിൽ കൈതൊഴുത് നിൽക്കുമ്പോൾ ഞാനൊരു കാര്യം മാത്രമേ പ്രാർത്ഥിച്ചുള്ളു …. ശ്രീയേട്ടനെ എനിക്ക് തന്നെ തരണേ….. കണ്ണനെ സാക്ഷിയാക്കി ഈ നടയ്ക്കു മുമ്പിൽ വെച്ചാണ് ഞാൻ ആദ്യമായ് ശ്രീയേട്ടന്റെ കൈപിടിച്ചത്….. ഞങ്ങളെ തമ്മിൽ പിരിക്കരുതേ കണ്ണാ….
പ്രാർത്ഥിച്ചിറങ്ങിയപ്പോൾ അച്ഛൻ തുലാഭാരത്തിന്റെ രസീതുമായ് വന്നു…
അപ്പോഴും പ്രാർത്ഥനയിലെ വിഷയം ശ്രീയേട്ടൻ മാത്രമായിരുന്നു…..
ഒരു പാട് വൈകിയായിരുന്നു വീട്ടിൽ വന്നത്… നീണ്ട യാത്രയുടെ ക്ഷീണമത്രയും ഉള്ളത് കൊണ്ട് കിടന്നപ്പോഴെഉറങ്ങി പോയി…..
ആഴ്ചയിലെ ഏഴു ദിവസങ്ങൾ ഏഴ് സെക്കന്റ്കൾ പോലെ എനിക്കു മുൻമ്പിലൂടെ കടന്ന് പോകുമ്പോൾ നാളെയാണ് അപർണയെത്തുന്നത്…..
ഈ രാത്രി എനിക്കുറക്കം വരാത്തത് പോലെ തോന്നി……
“വേണി നമുക്കൊന്ന് പുറത്തേക്ക് പോയാലോ…..”
” വേണ്ട ഡോക്ടർ…… ഞാനെങ്ങോട്ടേക്കും ഇല്ല….”
ഇനി ഒരു രാത്രി അന്നത്തെപ്പോലെ ഡോക്ടർക്കൊപ്പം പോയാൽ പിരിയാൻ സമയമാകുമ്പോൾ അത് ഏറെ വിഷമങ്ങൾ മാത്രമേ തരു…..
മണി 10 കഴിഞ്ഞിട്ടും ഉറക്കം വരാതെ ഞാനുഠ ഡോക്ടറും കണ്ണിൽ കണ്ണിൽ നോക്കി ഒരു കട്ടിലിന്റെ അപ്പുറവും ഇപ്പുറവും കിടന്നു……
എപ്പോഴോ കണ്ണുകൾ കൂമ്പിയടഞ്ഞു….
രാവിലെ എണീറ്റ് വരുമ്പോൾ ഡോക്ടറെന്നോടായ് പറഞ്ഞു…
“ഇന്ന് 12 മണിക്കുള്ള ഫ്ലൈറ്റിന് അപർണയെത്തും താനും വരണം എന്റെയൊപ്പം എയർപ്പോർട്ടിലേക്ക്…”
ഒന്നും പറയാതെ ഞാൻ അടുക്കളയിലേക്ക് നടന്നു…..
അമ്മയോട് ഓരോ ന്നൊക്കെ സംസാരിച്ച് ഞാനവിടെ തന്നെ നിന്നു…
“അമ്മയൊരു കാര്യം ചോദിച്ചാൽ മോള് സത്യം പറയുവോ…. “
“എന്താമ്മേ… “
“മോളും ശ്രീക്കുട്ടനും തമ്മിൽ എന്തേലും പിണക്കമുണ്ടോ…. കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു…. രണ്ടാളും പരസ്പരം സംസാരിക്കുന്നത് പോലും കാണാറില്ല…. “
“ഏയ് അങ്ങനൊന്നും ഇല്ലമ്മേ….. അമ്മയ്ക്ക് തോന്നുന്നതാ…. “
കുറച്ചു നേരം കൂടി അടുക്കളയിൽ നിന്നാൽ ഉള്ളതെല്ലാം അറിയാതെ ഞാൻ തന്നെ പറഞ്ഞ് പോകുമെന്ന് തോന്നിയപ്പോൾ ഞാൻ പെട്ടന്ന് മുറിയിലേക്ക് നടക്കാനാഞു… അപ്പോഴാണ് ഡോക്ടറ് അങ്ങോട്ടേക്ക് വന്നത്….
“വേണി താനിവിടെ എന്തെടുത്ത് നിക്ക്വാ…. പോകുന്ന കാര്യം ഞാൻ പറഞ്ഞതല്ലേ….”
” എവിടെ പോകുന്ന കാര്യമാ ശ്രീക്കുട്ടാ?”
ഡോക്ടറ് ഉത്തരമില്ലാതെ അമ്മയ്ക്കു മുമ്പിൽ നിന്ന് പരുങ്ങിയപ്പോൾ പെട്ടന്ന് ഞാൻ പറഞ്ഞു
” ഡോക്ടർ ടെ ഒരു ഫ്രണ്ടിനെ കാണാൻ “
” എന്നാ രണ്ടാളും വേഗം ചെല്ല്… സമയം കളയണ്ട…”
ഞാൻ വേഗം ഡ്രസ്സ് മാറി താഴേക്ക് വന്നു…..
എയർപോർട്ടി ലേക്കുള്ള യാത്രയിൽ ഡോക്ടറോഡ് എന്തൊക്കയോ സംസാരിക്കണമെന്നുണ്ടായിരുന്നു… പക്ഷേ അക്ഷരങ്ങളൊന്നും നാവിൻതുമ്പിലേക്ക് വരാത്തത് പോലെ
കാറ് പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട് ഡോക്ടർക്കൊപ്പം മുമ്പോട്ടേക്ക് നടക്കുമ്പോൾ കണ്ണു ചിമ്മും വേഗത്തിൽ എന്റെ ഹൃദയമിടിപ്പ് ഉയർന്നു…..
അപർണയെയും കാത്ത് ക്ഷമയോടെ ഞങ്ങള് നിന്നു….
എന്റെ തോളിൽ തട്ടി കൈ ചൂണ്ടി ഡോക്ടറ് കാണിച്ചു തന്നു….
“ദാ ആ വരുന്നതാണ് അപർണ “
വിശ്വാസം വരാത്തത് പോലെ നടന്നു വരുന്ന കുട്ടിയിലേക്കും ഡോക്ടർടെ മുഖത്തേക്കും മാറി മാറി നോക്കി ഒന്നും മിണ്ടാനാവാതെ ഞാൻ നിന്നു ഒരു കൽ പ്രതിമ പോലെ…
(തുടരും)
രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission