“അമ്മേ…..”
അടുക്കളയുടെ പടിക്കെട്ടിൽ വീണു കിടക്കുകയാണ് അമ്മ… നെറ്റി പൊട്ടി ചോരയൊലിക്കുന്നുണ്ട്…. വിളിച്ചിട്ടാണേൽ അനങ്ങുന്നും ഇല്ല……
എപ്പോഴൊക്കെയോ ഞാനീ അമ്മയെ സ്നേഹിച്ചു തുടങ്ങിയത് കൊണ്ടാവാം സമ്മതം പോലും ചോദിക്കാതെ എന്റെ മിഴികൾ നിറഞ്ഞൊഴുകിയത്……
“അച്ഛാ…. അച്ഛാ….. ഇങ്ങോട്ടൊന്ന് ഓടി വാ ദേ അമ്മ…. “
“ശ്രീയേട്ടാ….. ശ്രീയേട്ടാ…..”
ഞാൻ പോലും അറിയാതെന്റെ നാവുകൾ ഡോക്ടറെ ശ്രീയേട്ടാന്ന് വിളിച്ചു……എല്ലാം ആ അമ്മയോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രമായിരുന്നു…….
അപ്പോഴേക്കും ഡോക്ടറും അച്ഛനും വന്നു…. പെട്ടന്ന് തന്നെ അമ്മയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി…..
ഒബ്സർവേഷൻ റൂമിനു പുറത്ത് ക്ഷമയോടെ പ്രാർത്ഥനയോടെ ഞങ്ങൾ കാത്തിരുന്നു…..
അപ്പോഴേക്കും അമ്മയെ നോക്കിയ ഡോക്ടർ പുറത്തേക്ക് വന്നു….. ശ്രീക്ക് അറിയാരുന്ന ഡോക്ടറായിരുന്നു അത്…..
” ശ്രാവൺ…. പേടിക്കാനായിട്ട് ഒന്നും ഇല്ല………..അമ്മയ്ക്ക് ബി പി അൽപം കൂടിയതാ… അതിന്റെ ആഘാതത്തിൽ ഒന്ന് തല ചുറ്റി വീണു…. നെറ്റിക്ക് ചെറിയൊരു മുറിവുണ്ട്.. പിന്നെ വലത് കാലിന് പൊട്ടലും ഒരു റ്റു വീക്ക്സ് പ്ലാസ്റ്ററിടേണ്ടി വരും….. കുറച്ച് കഴിഞ്ഞാൽ വീട്ടിലേക്ക് പോകാം.. പിന്നെ ബി.പി ടെ ആ മെഡിസിൻ കണ്ടിൻയു ചെയ്തോളു……..”
“ഓക്കേ ഡോക്ടർ “
ഒരുച്ച സമയം ആയപ്പോഴേക്കും അമ്മയുമായി ഞങ്ങള് വീട്ടിൽ വന്നു…..
അമ്മെ പതിയെ ബെഡിൽ കൊണ്ട് വന്ന് കിടത്തി…… മരുന്നെല്ലാം തൊട്ടടുത്തിരുന്ന ടേബിളിനു മുകളിൽ വെച്ച് ഞാൻ അടുക്കളയിലേക്ക് നടന്നു…..
ചോറിനുള്ള അരി ഇട്ടിട്ട് കറിവെച്ചോണ്ട് ഇരുന്നപ്പോഴായിരുന്നു ഡോക്ടറ് വിളിച്ചത്…
“വേണീ…… വേണീ…. “
“ദാ വരുന്നു….. “
“എന്താ ശ്രീ വിളിച്ചേ….. “
“ടോ എനിക്ക് അത്യാവശ്യമായ് ഹോസ്പിറ്റലിൽ പോണം രണ്ടു മൂന്ന് ഡെലിവറി കേസുണ്ട്… എനിക്ക് ചെല്ലാതിരിക്കാൻ പറ്റില്ല….. “
” ഒന്നും കഴിച്ചില്ലല്ലോ.. “
“ഓ അതൊന്നും വേണ്ട ടോ… ഇന്നിനി കഴിപ്പൊന്നും നടക്കുമെന്ന് തോന്നുന്നില്ല…….”
ധൃതിയിൽ വാച്ച് കെട്ടിമുടി ചീകി താഴേക്കുള്ള കോണിപ്പടികളിറങ്ങുന്നതിനിടയിലാണ് ഡോക്ടറ് അത് പറഞത്…..
“ടോ ഇവിടെ എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കണേ….. “
” ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം ഡോക്ടർ സാറ് വേഗന്ന് പോകാൻ നോക്ക്…”
ഡോക്ടറുടെ കാറ് ആ ഗേറ്റ് കടന്ന് പോയതിനു ശേഷമായിരുന്നു ഞാനുമ്മറത്ത് നിന്ന് അകത്തേക്ക് കയറിയത്…..
എപ്പോഴോ ഞാനീ വീടിനിയും അച്ഛനെയും അമ്മയെയും സ്നേഹിച്ചു തുടങ്ങി പിന്നെ…
“മോള് ഇതെന്ത് ഓർത്ത് നിക്ക് വാ…..”
“ഏയ് ഒന്നൂല്ല അച്ഛാ…”
” ഊണായെങ്കിൽ എടുത്തോളു….. “
“ഒരു പത്ത് മിനിട്ട് ഇപ്പോ തരാം അച്ഛാ…. “
ഭക്ഷണം കൊടുത്തോണ്ടിരുന്നപ്പോഴായിരുന്നു അച്ഛനെന്നോട് ചോദിച്ചത്
” ശ്രീക്കുട്ടൻ എന്തേലും കഴിച്ചിട്ടായിരുന്നോ പോയത്…..?”
“ഇല്ലച്ഛാ അതിനുള്ള സമയം ഒന്നും ഇല്ലായിരുന്നു…. “
“മം ഞാൻ കുറച്ച് കഴിഞ്ഞ് പുറത്തോട്ടൊന്ന് പോകും….. മോള് ഭവാനിടെ അടുത്ത് തന്നെ ഉണ്ടാവണം”
“ഉവ്വ് അച്ഛാ…..”
അച്ഛൻ പുറത്തേക്ക് പോയപ്പോ ഞാൻ കുറച്ച് നേരം കേറി കിടന്നു….. എപ്പോഴോ ഒന്ന് മയങ്ങി പോയി…
ഉറക്കം തെളിഞ് എണീക്കുമ്പോൾ ഫോണിൽ ഡോക്ടറുടെ കുറയധികം മിസ്ഡ് കോൾസ്…. ഞാനൊന്ന് തിരിച്ചു വിളിച്ചു…….
“ഹലോ…”
” ഡോക്ടർടെകോള് കണ്ടിരുന്നു… ഞാനൊന്ന് ഉറങ്ങി പോയി… എന്തിനാ വിളിച്ചത്…..?”
” അമ്മയ്ക്ക് എങ്ങനെ ഉണ്ടെന്ന് അറിയാൻ വേണ്ടീട്ട് വിളിച്ചതാടോ…. “
” അമ്മയ്ക്ക് ഒരു കുഴപ്പവും ഇല്ല….. സുഖായിട്ടുറങ്ങുന്നു….. “
“ടോ പിന്നെ …. ഞാനിന്ന് വരാൻ കുറച്ച് ലേറ്റാകും… നിങ്ങളെല്ലാവരും കഴിച്ചിട്ട് കിടന്നോ…..”
“മം മം…. “
” എന്നാ ശരി വെച്ചേക്കുവാ…. “
“മംമം…. “
സന്ധ്യയായപ്പോൾ ഞാൻ വീട്ടിലോട്ടൊന്ന് വിളിച്ചു…. അമ്മ വീണ കാര്യവും പറഞ്ഞ് അവിടുള്ളവരുടെ സുഖവിവരങ്ങളും തിരക്കി ഫോൺ വെച്ചു….
അപ്പോൾ തന്നെ ഓഫീസിലെ ഫ്രണ്ട് വീണ വിളിച്ചു എംഡി വർമ്മ സാർ റിസൈൻ ചെയ്തത്രേ…….
അത് കേട്ടപ്പോൾ മനസ്സിനെന്തോ ഒരു വിഷമം പോലെ……. സാറിന്റെ ക്യാബിനിലേക്ക് അനുവാദം ചോദിക്കാതെ കടന്ന് ചെല്ലാൻ ആ ഓഫീസിൽ തനിക്ക് മാത്രമേ അവകാശം ഉണ്ടായിരുന്നു…… അത്രക്ക് ഫ്രീഡം എനിക്ക സാർ തന്നിരുന്നു……
സാറിന് പകരം ആ പോസ്റ്റിലേക്ക് സാറിന്റെ മോനാത്രേ വരുന്നത്….. അതിനി എങ്ങനെ ആയിരിക്കുമോ എന്തോ…..
ഓരോന്നൊക്കെ ഓർത്ത് കഴുത്തിൽ കിടന്ന താലി കൈ വച്ച് ചുഴറ്റി കൊണ്ടിരുന്നപ്പോഴാണ് അച്ഛൻ വിളിച്ചത്……
“മോള് ശ്രീക്കുട്ടനെ കാത്ത് നിക്കുവാണോ… അവൻ വരാൻ വൈകുമെന്ന് പറഞ്ഞതല്ലേ…. കഴിച്ചിട്ട് മോള് കിടന്നോ…..”
“വേണ്ടച്ഛാ ശ്രീ കൂടി വന്നിട്ട് ഭക്ഷണം എടുത്ത് കൊടുത്തിട്ട് കിടന്നോളാം…. “
” എന്നാ അങ്ങനെയാവട്ടെ… അമ്മയ്ക്ക് മരുന്ന്….. “
“ഞാൻ കൊടുത്തിരുന്നു…. “
അച്ഛൻ കിടക്കാനായ് പോയി… ഞാൻ കുറച്ച് സമയം ടി വി കണ്ട് ഹാളിൽ തന്നെ ഇരുന്നു….
ക്ലോക്കിൽ സമയം 10.50…. ഈ ഡോക്ടറെന്താ ഇത്രയും താമസിക്കുന്നത് എന്നോർത്തിരിക്കുമ്പോഴായിരുന്നു ഡോക്ടറുടെ കാറ് ആഗേറ്റ് കടന്ന് വന്നത്……
ഞാനോടിപ്പോയി വാതില് തുറന്നു……
” ആഹാ താനിത് വരേം കിടന്നില്ലേ ……”
” ഇല്ല ഡോക്ടറ് വരാൻ വേണ്ടീട്ട് …..”
” എന്നാ ഞാനൊന്ന് ഫ്രഷായിട്ട് വരാം താൻ ഫുഡ് എടുത്ത് വെക്ക്….. “
ഡോക്ടറ് പോയി ഫ്രഷായിട്ട് വേഗന്ന് തന്നെ വന്നു….. ഡോക്ടർക്ക് ഭക്ഷണം വിളമ്പി കൊടുത്ത് അത് കഴിക്കുന്നതും നോക്കി നിൽക്കുവായിരുന്നു ഞാൻ…..
“താൻ കഴിച്ചിരുന്നോ…. “
” ഇല്ല…. ഡോക്ടറ് കൂടി വന്നിട്ട് കഴിക്കാൻ…. “
” ആഹാ എന്നിട്ടാണോ ഇങ്ങനെ നിക്കുന്നേ… താനവിടുരുന്ന് കഴിച്ചേ….. “
കഴിക്കുമ്പോ ഡോക്ടറ് ഹോസ്പിറ്റലിലെ ഓരോരോ കാര്യങ്ങളും കുഞ്ഞു കുഞ് തമാശകളും എന്നോടായ് പറഞ്ഞ് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു……
ഞാൻ ഡോക്ടറുടെ മുഖത്ത്ന്ന് കണ്ണെടുക്കാതെ നോക്കി കൊണ്ടേയിരുന്നു…..
“ടോ താനിവിടെങ്ങും അല്ലേ……”
ഞാൻ ഡോക്ടറെ നോക്കിയൊരു ചമ്മിയ ചിരി ചിരിച്ചു…..
കഴിച്ചപ്ലേറ്റുകൾ അടുക്കളയിലേക്ക് കൊണ്ട് വയ്ക്കുമ്പോഴും എന്റെ മനസ്സിൽ ഡോക്ടർ ടെമുഖമങ്ങനെ തെളിഞ്ഞു നിന്നു…… എന്നോട് ചോദിക്കാതെ മനസ്സ് അവശ്യമില്ലാത്ത വഴികളിൽ കൂടിയൊക്കെ സഞ്ചരിക്കുന്നുവോ എന്നൊരു തോന്നൽ……
“വേണീ….. “
” വരുന്നു…… “
അടുക്കളയിലെ ലൈറ്റും ഓഫ് ചെയ്ത് ഞാൻ ഡോക്ടർക്കടുത്തേക്ക് ചെന്നു…….
“എന്താ ശ്രീ…. “
“എനിക്ക് നാളെ അൽപം നേരത്തെ പോണം…..”
” മ ം ് മ ം ് “
“പിന്നെ…. തനിക്ക് ഓഫീസിൽ പോകണ്ടേ….. “
” ഞാൻ ലീവ് എക്സ്റ്റൻഡ് ചെയ്ത് വാങ്ങിയിട്ടുണ്ട്…… ഡോക്ടറ് ഹോസ്പിറ്റലിലും പിന്നെ അച്ഛൻ പുറത്തേ ക്കോ വല്ലം പോയാ അമ്മേടടുത്ത് ആരേലും വേണ്ടേ….”
“ടോ താങ്ക്സ്….. “
” എന്തിന്….”
” എല്ലാത്തിനും….. എന്റെ അമ്മയെ ഒരു പാട് സ്നേഹിക്കുന്നതിന്….. ലീവെടുത്ത് അമ്മേ നോക്കുന്നതിന്…… എനിക്ക് വേണ്ടി കാത്തിരുന്നതിന്…. പിന്നെ…. “
” ഡോക്ടറ് സംസാരിച്ച് നിർക്കാതെ ചെന്ന് കിടക്ക് രാവിലെ നേരത്തെ പോകാനുള്ളതല്ലേ….. ഞാനിന്ന് അമ്മേടെ കൂടെയാ കിടക്കുന്നത്… വയ്യാത്തതല്ലേ… രാത്രിയിൽ എന്തേലും ആവശ്യം വന്നാലോ…. “
” ശരി ഗുഡ് നൈറ്റ് “
“ഗുഡ് നൈറ്റ് “
മനപൂർവ്വം ഞാൻ വിഷയം മാറ്റിയതായിരുന്നു…. ഡോക്ടറ് ഇനിയും എന്തേലും പറഞ്ഞിരുന്നെങ്കിൽ എന്റെ മനസ്സിന്റെ നിയന്ത്രണം പോയേനെ….
ഡോക്ടറ് മറ്റൊരു കുട്ടിക്ക് സ്വന്തമാണെന്നറിഞ്ഞിട്ടും എനിക്കൊരിക്കലും കിട്ടില്ലന്ന ബോധ്യം ഉണ്ടായിട്ടും ഞാൻ ഡോക്ടറെ ഇപ്പോ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു… എന്റെ മനസ്സ് ഡോക്ടറെ ആഗ്രഹിക്കുന്നു….
വിവാഹമേ വേണ്ടന്ന് വെച്ച എനിക്ക് എന്താ ഇങ്ങനെയൊക്കെ തോന്നാൻ കാരണം…. അതും ആലോചിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ഞാനുറങ്ങി…..
പിറ്റേന്ന് രാവിലെ നേരത്തെ എഴുനേറ്റു….. കഴിക്കാനുള്ള ഫുഡ്ഡെല്ലാം റെഡിയാക്കി അമ്മെ ബാത്റൂമിൽ കൊണ്ട് പോയി ……പല്ലുതേപ്പിച്ചു ….കാല് നനയ്ക്കാതെ ചൂടുവെള്ളത്തിൽ അമ്മേടെ ദേഹം കഴുകി പിച്ചു…… “
ഇതെല്ലാം കഴിഞ്ഞപ്പോൾ സമയം 7.30
അപ്പോഴാണ് ഡോക്ടറ് ഫ്രഷായി താഴേക്ക് വന്നത്………
” ആഹാ എല്ലാം റെഡിയാണല്ലോ…. താനെപ്പോ എഴുനേറ്റു….. ”
“അതൊക്കെ ഞാനെണീറ്റു…… ഡോക്ടർ സാറ് വേഗം കഴിച്ചിട്ട് സ്ഥലം വിടാൻ നോക്ക്…. നേരത്തെ പോകണംന്ന് പറഞ്ഞിട്ട് സംസാരിച്ചിരുന്നാൽ എങ്ങനെയാ…..”
അതും പറഞ്ഞ് ഞാൻ ധൃതിയിൽ അടുക്കളയിലേക്ക് നടന്നു…….. ഡോക്ടറോഡുള്ള സംസാരത്തിൽ നിന്നൊരു ഒഴിഞ്ഞു മാറ്റമായിരുന്നു അത്…….
“വേണീ…. “
അങ്ങോട്ട് ചെല്ലാതെ അടുക്കളയിൽ നിന്ന് കൊണ്ട് തന്നെ ഞാൻ വിളിച്ചു ചോദിച്ചു……..
“എന്താ ഡോക്ടറേ……?”
“ഞാനിറങ്ങുവാടോ…..”
അടുക്കളയിൽ നിന്നു കൊണ്ട് തന്നെ ഞാനൊന്ന് അമർത്തി മൂളി…..
അന്നുച്ചക്ക് ആരോ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടായിരുന്നു ഞാനുമ്മറത്തേക്ക് ചെന്നത്…..
കതകു തുറന്നപ്പോൾ കൺമുന്നിൽ പരിചയം ഇല്ലാത്ത അതിഥികൾ…..
ഞാൻ വേഗം അച്ഛനെ വിളിച്ചു……
“അചഛാ…… “
“എന്താ മോളെ… “
“ദേ ….”
” ആഹാ നീയെന്താ സുഭദ്രേ അവിടെ തന്നെ നിന്ന് കളഞ്ഞത്……”
“ഓ ഏട്ടന്റെ മരുമോള് അകത്തോട്ട് ഒന്ന് കേറ്റി വിടണ്ടേ…….”
“അത് മേൾക്ക് നിങ്ങളെ മനസ്സിലാകാത്തത് കൊണ്ടാകും…. “
” ആ വേണീമോളെ ഇത് അച്ഛന്റെ പെങ്ങള് സുഭദ്ര…. ഇത് സുഭദ്രേ ടെ മോള്….”
“ഞങ്ങളെന്നാൽ ഭാവനിയേട്ടത്തിയെ ഒന്ന് കാണട്ടെ….. “
അതും പറഞ്ഞ് അവർടെ മോൾടെ കൈയ്യും പിടിച്ച് അവര് അമ്മയുടെ മുറിയെ ലക്ഷ്യമാക്കി നടന്നു…..
അവർക്കു വേണ്ടിയുള്ള ചായ എടുക്കാൻ ഞാനടുക്കളയിലേക്കും നടന്നു…..
ചായയുമായി ഞാൻ അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ അവർ അമ്മയോട് എന്തോ സംസാരത്തിലായിരുന്നു….
എന്റെ കൈയ്യിലെ ചായ വാങ്ങി അവരമ്മയോടായ് പറഞ്ഞു……..
” എന്നാലും ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ഏട്ടത്തിക്ക് ഈ ഗതി വന്നല്ലോ…… അതെങ്ങനാ വലത് കാല് വെച്ച് ഓരോന്ന് വന്ന് കയറി മൂന്നാംപക്കം അമ്മായിയമ്മ കിടപ്പിലുമായി….. “
അത് കേട്ടപ്പോൾ എന്റെ സകല നിയന്ത്രണവും നഷ്ടമായിരുന്നു….. കണ്ണീർ തുള്ളികളെ പിടിച്ചു നിർത്താനൊരു ശ്രമം നടത്തിയെങ്കിലും പൂർവ്വാദികം ശക്തിയോടെ അവ കവിളിൽ കൂടി ഒഴുകിയിറങ്ങി……
വാ പൊത്തി കരഞ്ഞോണ്ട് ഞാൻ മുറിയിലേക്കോടി……
” ഈ പെണ്ണ് ഇങ്ങനെ കരയാനും വേണ്ടി ഞാനെന്ത് പറഞ്ഞു….. “
അവരുടെ ആ സംസാരം ഞാൻ കേട്ടു…..
പിന്നെ ഞാൻ താഴേക്കിറങ്ങിയതേ ഇല്ല…… ജനലഴികളിൽ ചാരി എന്തൊക്കയോ ഓർത്തങ്ങനെ നിന്നു…….
രാത്രി ഭക്ഷണം കഴിക്കാനൊന്നും ഞാൻ താഴേക്ക് പോയില്ല…. അച്ഛൻ വന്നു വിളിച്ചെങ്കിലും വിശപ്പില്ലെന്ന് പറഞ്ഞ് ഞാൻ റൂമിൽ തന്നെ കിടന്നു……
“ടോ…. “
ഡോക്ടറെന്നെ കൈ തട്ടി വിളിച്ചപ്പോഴായിരുന്നു ഞാനുണർന്നത്…….
“താനിന്ന് കരഞ്ഞോ…. “
ഡോക്ടർക്ക് മുഖം കൊടുക്കാതെ ഞാൻ പറഞ്ഞു
” ഇല്ല……”
അതും പറഞ്ഞ് ഞാൻ ജനലഴികളിലേക്ക് കൈ ചേർത്ത് പുറത്തേക്ക് നോക്കി നിന്നു…..
”വേണി കള്ളം പറയില്ലന്നായിരുന്നു എന്റെ വിശ്വാസം…..”
” ഡോക്ടർ അത്…. “
” അമ്മയെന്നോട് എല്ലാം പറഞെടോ…… “
ഡോക്ടന്റെ പിന്നിലായ് നിന്നാണ് അത് പറഞ്ഞത്… ഞാനൊന്ന് അമർത്തി മൂളി…..
“ടോ താനിങ്ങനെ വിഷമിച്ച് നിക്കാതെ…. എനിക്കെന്തോ പോലെ…. എപ്പഴും സംസാരിച്ച് ഡോക്ടറേന്ന് വിളിച്ച് നടക്കുന്ന വേണിയെയാ എനിക്കിഷ്ടം……..
പെട്ടന്നൊരു പൊട്ടിക്കരച്ചിലോടെ ഞാൻ ഡോക്ടറെ വട്ടം കെട്ടിപ്പിടിച്ചു…… ആ നെഞ്ചിലേക്ക് മുഖമമർത്തി
“എന്റെ ഭാഗ്യക്കേട് കാരണമാ അമ്മ വീണതെന്ന് അവര് പറഞ്ഞപ്പോൾ….”
പറഞ്ഞു പകുതി നിർത്തി പെട്ടന്നെന്തോ ഒരു ഉൾബോധം വന്നത് പോലെ ഡോക്ടറെ തള്ളിമാറ്റി ഞാൻ പിന്നിലേക്ക് അകന്നു……
“സോറി പെട്ടന്ന് ഞാൻ……”
ഡോക്ടറും ഞാനും മുഖത്തോട് മുഖം നോക്കി ഒരു ചമ്മിയ ചിരിച്ചു…..
“ടോ തന്റെ ഇ വിഷമം മാറാൻ നമുക്കൊരിടം വരെ പോയാലോ…..”
” ഈ രാത്രി എങ്ങട്ടേക്ക്…. ഡോക്ടർക്കെന്താ വട്ടായോ…… “
ഞാനത് പറഞ്ഞു തീരും മുമ്പ് എന്റെ കൈക്ക് പിടിച്ച് വലിച്ചോണ്ട് ഡോക്ടറ് താഴേക്ക് നടന്നു…… അതിനിടയിൽ അച്ഛനോട് വിളിച്ചു പറയുന്നുണ്ടായിരുന്നു ഞങ്ങളൊന്ന് പുറത്തേക്ക് പോയിട്ട് വരാംന്ന്…..
പോർച്ചിലിരുന്ന റോയൽ എൻഫീൽഡിന്റെ അടുത്തെത്തിയിട്ടാണ് ഡോക്ടറെന്റ കൈവിട്ടത്…..
രണ്ടു കൈയ്യും എളിക്ക് കുത്തി നിന്ന് ഞാൻ ഡോക്ടറെ നോക്കുന്നുണ്ടായിരുന്നു……
“വാ കേറ്…”
“എന്താ ഡോക്ടറേ ഇതൊക്കെ…..”
” തന്നോട് കുറച്ചു സംസാരിക്കാനാ…. നോക്കി നിൽക്കാതെ കേറടോ…”
(തുടരും)
രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക